ശ്രീമത് നാരായണനെ ആദരിച്ചു.

സുഗതകുമാരി പരിസ്ഥിതി പുരസ്കാരം നേടിയ ശ്രീമത് നാരായണന് വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി ആദരിക്കുന്നു.


ആറന്മുളയിൽകഴിഞ്ഞ കുറെ ദിവസങ്ങളായി സുഗതകുമാരി ടീച്ചറിന്റെ നവതി യോടനുബന്ധിച്ച് സുഗത്സേവം എന്ന പേരിൽ പരിപാടികൾ നടന്നുവരികയായിരുന്നു.പരിപാടിയുടെ സമാപനം ടീച്ചറിന്റെ ജന്മദിനമായ 2025 ജനുവരി 22ന് നടന്നു.ആറന്മുള വിജയാനന്ദവിദ്യാപീഠം ആയിരുന്നു വേദി.കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജനാഥ് സിംഗ് ആയിരുന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.ചടങ്ങിൽ 5 ലക്ഷം രൂപയുടെ ബംഗാൾ രാജഭവൻ ഏർപ്പെടുത്തിയ സുഗതകുമാരി പരിസ്ഥിതി അവാർഡ് ശ്രീമത് നാരായണൻ അർഹനായി.രാജ്യത്ത് ഇത്രയും കൂടിയ തുകയിലുള്ള പരിസ്ഥിതി അവാർഡ് ആദ്യമാണ്.നാരായണ ജി എൻ്റസുഹൃത്താണ്.വർഷങ്ങളുടെ പരിചയം ഞങ്ങൾക്കുണ്ട്.ഇപ്പോൾ അദ്ദേഹം സർക്കാർ വനം വന്യജീവി ബോർഡ് അംഗമാണ്.എറണാകുളത്താണ് താമസം.സമരവും നിയമ പോരാട്ടവും പരിസ്ഥിതി പ്രവർത്തനത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരുണ്ട്.എന്നാൽ ചിലർ നിശബ്ദ പരിസ്ഥിതി പ്രവർത്തനം നടത്തുന്നവരായട്ടുണ്ട്.നരാൺജിതരത്തിൽപ്പെട്ട ഒരു വ്യക്തിയാണ്. അദ്ദേഹംനിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.ജീവികളുടെ കാവലാളായി പറവകൾക്ക് ദാഹജലം ഒരുക്കി പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം.കൂടാതെ കാവുകളിൽ നിന്ന് അപ്രത്യക്ഷമാകുന്ന ചില പ്രത്യേക ഇനത്തിൽപ്പെട്ട സസ്യങ്ങളെ നിലനിർത്തുന്നതിന് വേണ്ടി അവയുടെ നിരവധി എണ്ണം ഉത്പാദിപ്പിച്ച് സൗജന്യമായി വിതരണം ചെയ്തു വരുന്നു.കൂടാതെ ഒരു ലക്ഷത്തിലധികം മൺപാത്രങ്ങൾ കിളികൾക്ക് ദാഹം അകറ്റുന്നതിന് വേണ്ടി സൗജന്യമായി അദ്ദേഹം വിതരണം ചെയ്തു.ഈ പ്രവർത്തനം ഇന്ത്യൻ പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിജിയുടെ ശ്രദ്ധയിൽപ്പെട്ടു.പ്രതിമാസ മൻകി ബാത്തിൽനാരാൺ ജിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് പ്രധാനമന്ത്രി പറയുകയുണ്ടായി.ആറന്മുളസുഗതോത്സവത്തിൽബംഗാൾ ഗവർണറും രാജ്നാഥ് സിംഗും ചേർന്ന് അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചു. അന്നേ ദിവസംവൃക്ഷ പരിസ്ഥിതി സംരക്ഷണം സമിതിയുടെനേതൃത്വത്തിൽ വാഴൂർ ഗവൺ സർക്കാർ ഹൈസ്കൂളിൽവടവൃക്ഷതൈ നടുന്ന പരിപാടി ഞാനും ഗോപനും സുധീഷും ചേർന്ന് പ്ലാൻ ചെയ്തിരുന്നു.പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട്പലപ്പോഴായി ആ സ്കൂളിൽ എത്തേണ്ടതായി വന്നു.അങ്ങനെയാണ് ശ്രീജിത്ത് സാറിനെ കണ്ടെത്തിയത്.എച്ച് എം മിനി ടീച്ചറും ശ്രീജിത്ത് സാറുംപരിപാടിക്ക് വേണ്ട എല്ലാ സഹായസഹകരണങ്ങളും ചെയ്തു.അവസരത്തിലാണ് ശ്രീജിത്ത് സാറും ഗായത്രി ടീച്ചറും ആറന്മുളയ്ക്ക പോകുന്ന കാര്യം എന്നോട് പറഞ്ഞത്.ഇവരുടെ ബന്ധുവാണ് ശ്രീമദ് നാരായണൻ.അങ്ങനെ ആറന്മുളയ്ക്ക് പോകുവാനുള്ള വഴി തെളിഞ്ഞു കിട്ടി.കൃത്യസമയത്ത് AEOഓമന ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് വൃക്ഷത്തൈ നട്ടു.കുട്ടികൾക്ക് തേനും പഴവും ഉണക്കമുന്തിരിങ്ങയും കൽക്കണ്ടവും ശർക്കരയും ചേർത്ത് തയ്യാറാക്കിയ പഞ്ചാമൃതം നൽകിയാണ്ചടങ് അവസാനിച്ചത്.തുറന്ന സാറിൻ്റ വണ്ടിയിൽഞാനും സുധീഷും ഗായത്രി ടീച്ചറും കയറി ആറന്മുളയിൽ എത്തി.വലിയ ചടങ്ങായിരുന്നു അവിടെ നടന്നത്.ആദരവിന് ശേഷം വേദി വിട്ടു ഇറങ്ങിയ നാരായൺജിയെവൃക്ഷാപരിസ്ഥിതി സംരക്ഷണ സമിതിക്ക് വേണ്ടി ഞാൻ പൊന്നാട ചാർത്തിയും സുഗതകുമാരി ടീച്ചറിന് ഏറ്റവും പ്രിയപ്പെട്ട പേരാലിന്റെ തൈ ഓർമ്മ മരമായി നൽകി ആദരിച്ചു. രാത്രിയിൽ മടക്കം'