എൻ്റെ സ്കൂളിൽ ഉപഹാരവുമായി എത്തി; പ്രകൃതിക്ക് തണലായി വൃക്ഷായൂർവേദം എന്ന ഡോക്യുമെൻററി ചെയ്തു



വാഴൂർ എസ് .വി.ആർ . വി.എൻ .എസ് .എസ് .എച്ച്.എസ്സ്.എസിലെപത്താം ക്ലാസിലെ 8 പെൺകുട്ടികളും അവരുടെ ഗൈഡ് ആയി പ്രവർത്തിക്കുന്ന അധ്യാപകരും ആണ്എൻ്റെസ്കൂളിൽ ഉപഹാരവുമായി എത്തിയത്. വൃക്ഷ സംരക്ഷണപ്രവർത്തനങ്ങളെ മുൻനിർത്തി അവർ പ്രകൃതിക്ക് തണലായി വൃക്ഷായൂർവേദം എന്ന ഡോക്യുമെൻററിചെയ്തു.പത്താം ക്ലാസിലെ  പഠന പ്രവർത്തനത്തിൻ്റെഭാഗമായിട്ടാണ്ഈ വർക്ക് അവർ ഏറ്റെടുത്തു നടപ്പിലാക്കിയത്. 2022-2025-'ബാച്ച് ഫൈനൽ പ്രോജക്റ്റിന്റെ ഭാഗമാണ്.പ്രോജക്റ്റിന്റെ ഭാഗമായി അവർ സ്കൂളിൽ എത്തിയും,വീട്ടിൽ വന്നുംഅഭിമുഖം നടത്തി.വീട്ടിലെത്തിയ കുട്ടികളെ കൊണ്ട് സുഗതകുമാരി ടീച്ചറിന്റെ ഓർമ്മയ്ക്കായി ഒരു വടവൃക്ഷം (പേരാൽ)പറമ്പിൽ നടീച്ചു.




ഈ ഡോക്യുമെൻററിയുടെസമയംമൂന്നു മിനിറ്റിൽ ക്രമീകരിക്കാനാണ്ആദ്യം നിശ്ചയിച്ച്'എന്നാൽ ആ പരിമിതസമയവും അവർ ഭേദിച്ചു.കുട്ടികൾ പലപ്പോഴായി  സംശയങ്ങൾ എന്നോട് ചോദിച്ചിരുന്നു. എൻ്റെ FB യും,യൂട്യൂബുംസെർച്ച് ചെയ്തിരുന്നു.ഒരു വർക്ക് അവർ കൃത്യതയിൽ എത്തിക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.ലീഡർ ദേവി പ്രിയയായിരുന്നു.ശ്രീയാ ശ്രീജേഷ്.ആർദ്ര ഹരി,സഫാനാബഷീർ,തീർത്ഥാ'ബി, ബിയാ വർഗീസ്,ശ്രീപാർവ്വതി ബിനു,പാർവ്വതി സിജിമോൻ.ഇവരെ ടീച്ചർഇന്ദു ഉണ്ണികൃഷ്ണൻ.പ്രശാന്ത് സാർ.പ്രധാന അധ്യാപകൻ ഗോപകുമാർ സർ,പ്രദീപ് സാർഎന്നിവരാണ് നയിച്ചത്.ഡോക്യുമെൻററി സൈറ്റിൽ അപ്‌ലോഡ് ചെയ്തു.ഇതിൻ്റെഒരു കോപ്പിയും,ഉപഹാരമായി ഒരു വള്ളവും എൻ്റെസ്കൂളിൽ എത്തി അവർ സമ്മാനിച്ചു.



വിദ്യാഭ്യാസ പൊതുസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിസംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായ പരിപാടിയാണിത്.കുട്ടികളുടെ പ്രവർത്തനത്തിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു.കുറിപ്പ് അവസാനിപ്പിക്കുന്നു.