വാഴൂർ: പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാരം നൽകി രാജ്യം അംഗീകരിച്ച സുഗതകുമാരി ടീച്ചറിന്റെ നവതി അഘോഷത്തിന്റെ ഭാഗമായി വ്യക്ഷ പരിസ്ഥിതി സംരക്ഷണ സമിതി കേരള ഘടകവും കറുകച്ചാൽ വിദ്യാഭ്യാസ ഉപ ജില്ലയും സംയുക്തമായി കൊടുങ്ങൂർ വാഴൂർ ഗവ. ഹൈസ്കൂളിൽ വച്ച് നവതി ദിനാഘോഷം സംഘടിപ്പിച്ചു. സുഗതകുമാരി ടീച്ചറിന്റെ തൊണ്ണൂറാം ജന്മദിനമായ ഇന്നേ ദിവസം
അവർക്ക് ഏറ്റവും പ്രിയങ്കരമായ വ്യക്ഷമായ വടവ്യക്ഷം (പേരാൽ) സ്കൂൾ വളപ്പിൽ നട്ടു. വ്യക്ഷ പരിസ്ഥിതി സമിതി സംസ്ഥാന കോ.ഓർഡിനേറ്റർ ഗോപകുമാർ കങ്ങഴ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി. ഓമന ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ടീച്ചനൊപ്പം പ്രവർത്തിച്ചിരുന്ന പരിസ്ഥിതി പ്രവർത്തകൻ കെ.ബിനു അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ടസ്സ് മിനി. എം,പി.ടി.എ പ്രസിഡന്റ് സജീവ് ജോർജ് വട്ടപ്പാറ, ലീഡർ ഗൗരി മണ്ഡൽ, സുനിൽ സാവിഞ്ചി. സുധീഷ് വെള്ളാപ്പള്ളി,ബിന്ദു അനിൽ എന്നിവർ സംസാരിച്ചു.