തിരുവിതാകൂർ ദേവസ്വം ബോർഡ് വക അമ്പലമാണ് ചിറക്കടവ് മഹാദേവർ ക്ഷേത്രം'.2024 ജൂലൈ മാസം 28ആം തീയതി ഞായറാഴ്ചയായിരുന്നുവൃക്ഷ ചികിത്സ ആലിനു നൽകിയത്.
മൂവാറ്റുപുഴ പുനലൂർ പാത കടന്നുപോകുന്നത് ഈ ആലിനുസമീപത്തു കൂടിയാണ്.2023 മേയ് മാസത്തിൽ ഉണ്ടായഇടിമിന്നലിൽ ആലിന്റെ ഏതാനും ശിഖരങ്ങൾ ഉണങ്ങിയിരുന്നു.റോഡിന് വീതി കൂട്ടി ടാർ ചെയ്യുന്ന അവസരത്തിൽ ബാക്കി ശിഖരങ്ങൾ കൂടി ഉണങ്ങി.ഈ അവസരത്തിൽ ചിത്രകാരനായ അമൃത് ലാൽഅദ്ദേഹത്തിൻ്റെ FB യിൽഒരു പോസ്റ്റ് ഇട്ടു.ആ പോസ്റ്റിൽ നിരവധി പേരാണ് പ്രതികരിച്ചത്.ചിലർ പറഞ്ഞു മരം വെട്ടി മാറ്റി അപകടം ഒഴിവാക്കണമെന്ന്'.മറ്റു ചിലർ പറഞ്ഞു അവിടെ ചെറിയൊരു തൈ നട്ടുപിടിപ്പിക്കണം.:ഈ പോസ്റ്റ് എൻ്റെശ്രദ്ധയിൽപ്പെട്ടു. ഞാൻ പറഞ്ഞു മരത്തിന് വൃക്ഷ ആയുർവേദം ചെയ്യാൻ തയ്യാറാണെന്ന്.പക്ഷേ ഉണങ്ങിയ ശിഖരങ്ങൾ പൂർണമായി വെട്ടിമാറ്റി തരണം എന്ന നിർദ്ദേശം മുന്നോട്ടുവച്ചു.ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ അതിനായി ശ്രമം നടത്തി എന്നാൽ മരം വെട്ടുന്നതിന് ചിലവ് ഏറിയതിനാൽദൗത്യം ഉപേക്ഷിക്കേണ്ടിവന്നു.ക്രെയിന്റെ സൗകര്യം വേണം.വൈദ്യുതി ബന്ധം വെട്ടുന്ന സമയത്ത് വിച്ഛേ തിക്കണം.ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണം.ഇങ്ങനെ ചർച്ചകൾ നടക്കുന്ന അവസരത്തിൽ ആൽവിഷയം ജില്ലാട്രീ അതോറിറ്റിയിൽ വന്നു. ട്രീ കമ്മിറ്റിയുടെതീരുമാനപ്രകാരം പി.ഡബ്ല്യു.ഡി.റോഡ് സെക്ഷൻ മരത്തിൻ്റെഉണങ്ങിയ ശിഖരങ്ങൾ വെട്ടി മാറ്റുന്നതിനുള്ള ട്രീകമ്മിറ്റിയുടെ തീരുമാനം കൈമാറി. PWDറോഡ് വിഭാഗം കാര്യങ്ങൾ നല്ല രീതിയിൽ നിർവഹിച്ചു.മരം ഒരാൾ പൊക്കത്തിൽ വെച്ച് വെട്ടി മാറ്റി.
വാഴൂർ എസ് .വി .ആർ .വി .എൻ .എസ് .എസ് .എച്ച് .എസ് .എസി ലെ-നാഷണൽ സർവീസ് സ്കീമിലെകുട്ടികൾ വൃക്ഷ ചികിത്സാ പരിചയപ്പെടുന്നതിനുവേണ്ടി ഞങ്ങളോടൊപ്പം ചേർന്നു.
എനിക്ക് ശേഷവും വൃക്ഷ ചികിത്സ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട് അതുകൊണ്ട് ഞാനും സുഹൃത്തുക്കളും ചികിത്സ ചെയ്യുന്ന മരത്തിന് അടുത്തുള്ള പ്രദേശത്തെ കുട്ടികളെയും പരിസ്ഥിതി പ്രവർത്തകരെയും ചികിത്സ കാണുന്നതിനും പങ്കുചേരുന്നതിനും വേണ്ടി ക്ഷണിക്കാറുണ്ട്.അത്തരത്തിലുള്ള ക്ഷണം സ്വീകരിച്ചാണ് കുട്ടികളും അദ്ധ്യാപകരും എത്തിച്ചേർന്നത്.
പൊതുവേ മരങ്ങൾക്ക് കേടു വരുമ്പോൾ വെട്ടി മാറ്റുകയാണ് ചെയ്യാറുള്ളത്.ഇന്നത്തെ കേന്ദ്ര മന്ത്രിയും എം.പി.യും സിനിമാനടനും ആയിട്ടുള്ള സുരേഷ് ഗോപി ഒരിക്കൽ പറയുകയുണ്ടായി അദ്ദേഹത്തിൻ്റെ തിരുവനന്തപുരത്തെ വീട്ടു മുറ്റത്ത്പ്രിയപ്പെട്ട ഒരു പ്ലാവ് നിന്നിരുന്നു .എന്നാൽ പ്ലാവിനെ മുറിച്ചുമാറ്റേണ്ടതായി വന്നു.
ഈ ചികിത്സാരീതിയെ സംബന്ധിച്ച് ആ അവസരത്തിൽ അദ്ദേഹത്തിന് അറിവില്ലായിരുന്നു അല്ലെങ്കിൽ ചികിത്സയ്ക്കായി എന്നെ വിളിക്കുമായിരുന്നുമെന്ന് അദ്ദേഹം പറയുകയുണ്ടായി.ആ പ്രിയപ്പെട്ട പ്ലാവ് വെട്ടി മാറ്റിയതിൽ എനിക്ക് ഇന്നും ദുഃഖം ഉണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.13 വർഷക്കാലത്തിനിടയിൽ 215 ൽ പരം മരങ്ങൾക്ക് ചികിത്സ നൽകുകയുണ്ടായി എന്നാൽ എൻ്റകാലശേഷവും ഈ ചികിത്സാരീതി തുടർന്നു പോകണമെന്ന് ആഗ്രഹമുണ്ട് .അതുകൊണ്ട് പറ്റുന്ന എല്ലായിടങ്ങളിലും താല്പര്യമുള്ളവരെ കൂടെ കൂട്ടി ഈ ചികിത്സാരീതിതുടർന്നു പോരുന്നു.
ചിങ്ങമാസത്തിലെ രോഹിണി നാളിലാണ് ശ്രീകൃഷ്ണജയന്തി.2024 ഓഗസ്റ്റ് മാസം 26 തീയതി ആയിരുന്നു അത്.എല്ലാവരും ജയന്തി ആഘോഷങ്ങളുടെ തിരക്കിലായിരുന്നു .അന്ന് രാവിലെ പതിവില്ലാതെ ഒരു കാർ വൃക്ഷ ചികിത്സ നടത്തിയ ആൽ മരത്തിൻ്റചുവട്ടിൽ പാർക്കു ചെയ്യ് തിരിക്കുന്നതായി പലരുടേയും ശ്രദ്ധയിൽ പെട്ടു. ആൽമരത്തിലെമുഴുവൻ കിളിർപ്പും പറിച്ചെടുത്ത് ആ കാർ പാഞ്ഞു പോയി.വിശ്വാസി സമൂഹവും പരിസ്ഥിതി പ്രവർത്തകരും ഇക്കാര്യം എന്നെ വിളിച്ച് അറിയിച്ചു. ആലിൻ്റെപേരിൽനാട്ടിൽ കലാപം ഉണ്ടാക്കുന്നത് ശരിയല്ല.
അതുകൊണ്ട് കേസിനും വഴക്കിനും പോയില്ല.ഈ സംഭവം എന്നെ വളരെയധികം വേദനിപ്പിച്ചു.2025 ജനുവരി മാസം28 ആം തീയതി കഴിഞ്ഞതോടെ ചികിത്സാ കാലാവധി പൂർത്തീകരിച്ചിരിക്കുകയാണ്.ഇപ്പോൾ ആലിൽ നിരവധി ചെറു ശിഖരങ്ങൾ മുളച്ചു വന്നിട്ടുണ്ട്.കോട്ടയത്ത് അനുഭവപ്പെടുന്ന കൊടുംചൂട് സഹിച്ച് അവ തലയുയർത്തി നിൽക്കുകയാണ്.ചൂട് 38 ഡിഗ്രിക്ക് മുകളിൽ ഉയർന്നിരി ക്കുന്നു.ഒരു മരത്തിന് ചികിത്സ കഴിഞ്ഞ് അത് രക്ഷപ്പെടുമോ ഇല്ലയോ എന്ന് അറിയുന്നതിന് ആറുമാസക്കാലം കുറഞ്ഞത് കാത്തിരിക്കണം.ആ കാത്തിരിപ്പിന് ഫലം ഉണ്ടായിരിക്കുന്നു. മനുഷ്യ ആക്രമണത്തെ നേരിട്ട് വീണ്ടും കിളിർത്തചെറുശിഖരങ്ങൾവാടാതെ കരിയാതെ നിലനിൽക്കണം.
എൻ്റെ പ്രിയ സുഹൃത്ത് പ്രസാദിനെ ഞാൻ വിളിച്ചു. പുതിയസെക്രട്ടറിയുമായി പ്രസാദ് സംസാരിച്ചു.ഇപ്പോൾ അമ്പലത്തിൽ പെയിൻറിംഗ് വർക്ക് നടന്നു വരികയാണ്.വൈകുന്നേരങ്ങളിൽ വെള്ളം കൊണ്ട് നനക്കുന്നതിനുള്ള ഏർപ്പാടുകൾ ഇന്നുമുതൽ നടത്താമെന്ന് പ്രസാദിനോട് സെക്രട്ടറിപറയുകയുണ്ടായി.
ഉത്സവത്തിനായി അമ്പലം ഒരുങ്ങുകയാണ്.ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ കൊടിയേറും.പ്രതിസന്ധികൾ ഏറെ നേരിട്ടആൽമരത്തിലെ തളിരിലകൾഭഗവാൻ്റെ എതിരേൽപ്പിനായിഒരുങ്ങിക്കഴിഞ്ഞു.