1934 ജനുവരി 12 -നാണ് സ്വാമി ആനന്ദതീർത്ഥയുടെ ക്ഷണം സ്വീകരിച്ച് മഹാത്മാഗാന്ധികണ്ണൂർപയ്യന്നൂരിൽ എത്തിയത്.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറിപയ്യന്നൂർ സ്റ്റേഷനിൽ ഗാന്ധിജി ട്രയിൻ ഇറങ്ങി.അവിടെനിന്നും കാൽനടയായിട്ടാണ് ആശ്രമത്തിൽ എത്തിച്ചേർന്നത്.ആശ്രമ മുറ്റത്ത് ഒരു നാട്ടുമാവിന്റെ തൈ ഗാന്ധിജിയുടെ കൈ കൊണ്ട് നട്ടു.91 വർഷങ്ങൾ പിന്നിടുമ്പോഴും യാതൊരു കേടും കൂടാതെ ഗാന്ധിമാവ് എന്ന പേരിൽ ആ മാവ് പടർന്നുപന്തലിച്ച് നിൽക്കുന്നു.
സാമൂഹ്യ പരിഷ്കർത്താവായ സ്വാമി ആനന്ദ തീർത്ഥ 1928 ആണ് ശ്രീനാരായണഗുരുവിൻ്റെശിഷ്യത്വം സ്വീകരിക്കുന്നത്.സമൂഹത്തിലെ അയിത്തത്തിനെതിരായി പൊരുതിയ സ്വാമി ആനന്ദതീർത്ഥയുടെ സമാധിസ്ഥലം കൂടിയാണ് പയ്യന്നൂരെഈ ആശ്രമം.
2025 ജനുവരി 30 ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് 77 വർഷം പിന്നിടുന്നു.ജനുവരി 31ന് ആശ്രമത്തിലെ ഗാന്ധിമാവ് സന്ദർശിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു.ഗാന്ധിജി മാവ് നട്ടശേഷംആശ്രമത്തിലെ ഡയറിയിൽ ഗുജറാത്തി ഭാഷയിൽകുറിച്ച നോട്ടിന്റെ പകർപ്പും ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു.