ഗിഫ്റ്റ് എ ട്രീ മരസമ്മാനം
ഏതാനുംവർഷങ്ങളായിഞാൻ തുടങ്ങിവച്ച ഒരു പദ്ധതി മുന്നേറുകയാണ്.ഗൃഹപ്രവേശനം,വിവാഹം,നൂലുകെട്ട്.യാത്രയയപ്പ് തുടങ്ങി ഉണ്ടാകുന്ന എല്ലാ ചടങ്ങുകളിലും എന്നെ ക്ഷണിച്ചാൽ അവിടെയെത്തി ഞാൻ ഒരു തൈ കൈമാറും.പ്രസ്തുത വാർത്ത എഫ്.ബി.യിൽ പോസ്റ്റിടും. ആദ്യ നാളുകളിൽ പലരും പറയുമായിരുന്നു ഇവന് മറ്റ് മുടക്കില്ലല്ലോ വന്ന്ആഹാരവും കഴിച്ചു ഒരു തൈയും കൊടുത്ത് സ്ഥലം വിടുമെന്ന്'.ഈ പരിഹാസം ഒരുപാട് കാലം ഉണ്ടായിരുന്നു.അപ്പോഴും ഞാൻ പ്രവർത്തനം തുടർന്നു പോ ന്നു.കാലം മാറി ഇപ്പോൾ ക്ഷണിക്കാനായി എത്തുമ്പോഴേക്കും പറയും മാഷേ ഏതു തൈയാണ് ഞങ്ങൾക്ക് ഗിഫ്റ്റ് ആയി തരുന്നത്?അത് എവിടെ നടണം?എന്ന് കായ്ക്കും ?വലിയ മാറ്റമാണ് ആളുകളിൽ എനിക്ക് കാണാൻ കഴിഞ്ഞത്.മാത്രമല്ല ഈ തൈകൾ അവർ നട്ട് പരിപാലിക്കുന്നുമുണ്ട്.പൂവിടുമ്പോൾ,കായ് വരുമ്പോൾ ഒക്കെ എന്നെ അവർ വിളിക്കാറുണ്ട്. എൻ്റെ മനസ്സിന്ഏറെ സന്തോഷം നൽകുന്ന ഒരു പ്രവർത്തനമായി അതിനെ ഞാൻ കാണുന്നു.കഴിഞ്ഞദിവസം എൻ്റസുഹൃത്തിൻ്റമകളുടെ വിവാഹം ഉണ്ടായിരുന്നു.ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞു മാഷേ നിരവധി ഉപഹാരങ്ങൾ അന്ന് കുട്ടികൾക്ക് ലഭിച്ചു എന്നാൽ ആ പ്ലാവിൻ തൈക്കൊപ്പം മികച്ച തല്ലായിരുന്നു മറ്റുള്ളവ.കൂടെ പറഞ്ഞു ഞാൻ ആ പ്ലാവിന്റെ തൈവീടിനു മുന്നിൽ തന്നെ നട്ടു.അവളെ വിവാഹം ചെയ്തു മറ്റൊരു വീട്ടിലേക്ക് പോകേണ്ടി വന്നല്ലോ പക്ഷേ ആ വിവാഹത്തിൻ്റ ഓർമ്മയ്ക്കായി ഈ തൈ അവിടെ വളരട്ടെ എന്റെ വീട്ടുമുറ്റത്ത് വളരട്ടെ......എന്നാൽ ഇത്തരം കാര്യങ്ങൾ ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാതെ എന്റെ ചില ഉറ്റ സുഹൃത്തുക്കൾ FB യിൽഎനിക്ക് വിഷമമുണ്ടാക്കുന്ന കമന്റുകൾ എഴുതി ഇടാറുണ്ട് അവരോടും ഞാൻനന്ദിപറയുന്നു. ഈ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നവരോട്നന്ദി.ഭൂമിയോളം നന്ദി.
ടീച്ചർ എഴുതും പോലെ........
എൻ്റെ വഴിയിലെ വെയിലിനും നന്ദി.....
എൻ്റെ ചുമലിലെ ചുമടിനും നന്ദി.....എൻ്റെവഴിയിലെ തണലിനുംമരക്കൊമ്പിലെ കൊച്ചു കുയിലും നന്ദി.........
നന്ദി......നന്ദി.......നന്ദി.......