2025 ജനുവരി 24 രാവിലെ കോഴിക്കോട് നിന്നും ദേവികയുടെ അച്ഛൻ ദീപക്ക്എന്നെ വിളിച്ചു മോൾക്ക് വനമിത്ര അവാർഡ് ലഭിച്ചിരിക്കുന്നു .സാറിൻ്റെ നാവ് പൊന്നായി ഞങ്ങളെ അനുഗ്രഹിക്കണം.ദേവികയുടെ അച്ഛൻ്റെവാക്കുകൾ ഏറെ സന്തോഷം നൽകി ഫോൺ മോൾക്ക് കൊടുക്കുവാൻ പറഞ്ഞു .അവൾ പനി ആയിട്ട് കിടപ്പിലായിരുന്നു .കൂടെ ശർദ്ദിയുംഉണ്ടായിരുന്നു. എൻ്റെഫോൺ വാങ്ങി ദേവിക സംസാരിച്ചു.മരുന്നു വാങ്ങാതെ തന്നെ പനി മാറുമെന്ന് അവൾ എന്നോട് പറഞ്ഞു.എല്ലാവിധ ആശംസകളും കുടുംബത്തിനെഅറിയിച്ചു.
![]() |
കണ്ടലമ്മച്ചി |
ചുമതല വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി കേരളം എന്ന എൻ്റെസംഘടനെ ഏൽപ്പിച്ചു.അങ്ങനെയാണ് കേരളത്തിലെ പരിസ്ഥിതി ബോധമുള്ള കുട്ടികളെ കണ്ടെടുത്ത് അതിൽ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്നഒരു കുട്ടിക്ക് അവാർഡ് നൽകുന്നതിന് തീരുമാനിച്ചു.ആ അന്വേഷണം ചെന്നെത്തിയത് കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലെ മാലാപ്പറമ്പ് ലിറ്റിൽ കിംഗ്സ്ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവികയിലാണ്.ഞങ്ങൾ സ്കൂളുമായി ബന്ധപ്പെട്ടു,കുട്ടിയുമായി സംസാരിച്ചു.കോഴിക്കോട്ടെ പരിസ്ഥിതി പ്രവർത്തകരുമായി സംസാരിച്ചു, ദേവികയുടെ മാതാപിതാക്കളോടും സംസാരിച്ചു.എല്ലാവർക്കും ഈ കൊച്ചു മിടുക്കിയെ കുറിച്ച് നല്ലത് മാത്രമാണ് പറയാൻ ഉള്ളത്. അവാർഡിനായികണ്ടൽ അമ്മച്ചിയുടെമക്കളും വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയും ദേവിക ദീപക്ക് എന്ന ഒറ്റ പേരിൽ എത്തി.
![]() |
ദേവിക ദീപക്ക് |
കൃത്യം പത്തുമണിക്ക് ചടങ്ങ് ആരംഭിച്ചു.സ്കൂൾ പ്രിൻസിപ്പൽ 'പി.ടി.എ. പ്രസിഡൻ്റ് .കമ്മിറ്റി അംഗങ്ങൾ. ദേവികയുടെ ബന്ധുക്കൾസ്കൂൾ കുട്ടികൾ പരിസ്ഥിതി പ്രവർത്തകർ എല്ലാവരും ആയിആ ഹാൾ നിറഞ്ഞിരുന്നു.ഉദ്ഘാടന പ്രസംഗവും അവാർഡ് ദാനവും എൻ്റെചുമതലയിൽപ്പെട്ട കാര്യമായിരുന്നു.ഉദ്ഘാടന പ്രസംഗം പലപ്പോഴും എനിക്ക് തന്നെ വെല്ലുവിളി ആയി തീരാറുണ്ട്.ചിലത് പറയേണ്ടിയിരുന്നില്ല എന്ന് തോന്നൽ,മറ്റു ചിലത് പറഞ്ഞില്ലല്ലോ എന്ന തോന്നൽ. ഇങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന തോന്നൽ പ്രസംഗത്തിനു ശേഷം നിരവധി പ്രശനങ്ങൾ വന്നുചേരാറുണ്ട്.വാവിട്ട വാക്കും കൈവിട്ട കല്ലും ഒരുപോലെയാണ്. പറഞ്ഞിട്ട് കാര്യമില്ല.
പ്രസംഗം പതിവു പോലെ തുടങ്ങി. വനമിത്രഅവാർഡ് എന്തുകൊണ്ട് ദേവി കയ്ക്ക് കൊടുത്തില്ല.? ആരാണ് തടസം ? എന്താണ് പ്രശ്നം? കുട്ടിക്ക് അർഹതപ്പെട്ടതാണ് വനമിത്ര' ഇങ്ങനെ പ്രസംഗം നീണ്ടുപോയി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ വനമിത്ര അവാർഡ്ദേവികയ്ക്ക് ലഭിച്ചിരിക്കുന്നു.ദേവികയുടെ പ്രവർത്തനം എപ്രകാരമായിരുന്നു എന്ന് ഞങ്ങൾ അന്വേഷിച്ചിരുന്നു.ദേവിക പഠിക്കുന്ന സ്കൂളിൽ ജൂൺ 5ന് കുറച്ച് വൃക്ഷത്തൈകൾ വിതരണം ചെയ്തശേഷംമിച്ചം വന്നു.അധ്യാപകരോട് ചോദിച്ച് ആ തൈകൾ അവൾ മേടിച്ച് വീട്ടിൽ കൊണ്ടുചെന്നു. അവിടെ വെള്ളം നനച്ച് വളം കൊടുത്ത് കൂടയിൽതന്നെ വളർത്തി.പാകമായപ്പോൾ രക്ഷിതാക്കളുടെ സഹായത്തോടെ പൊതുവിടങ്ങളിൽ ആ തൈകൾ നട്ടു.ഇങ്ങനെ തുടങ്ങിയ മരത്തൈകളും ആയിട്ടുള്ള സൗഹൃദം ഇന്ന് കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലായി ആയിരത്തിൽപരം തൈകൾ നട്ടു പരിപാലിക്കുന്ന കൊച്ചു മിടുക്കിയായി മാറി.
ദേവിക യെതേടി നിരവധി അവാർഡുകൾ വന്നുചേർന്നു. ദേവിക ശോഭീന്ദ്രൻ മാഷിനെ പരിസ്ഥിതിയുടെ ഗുരുവായി കാണുന്നു. ഈ നേട്ടമറിയാൻ ഇന്ന് നമ്മോടൊപ്പം മാഷില്ല. നിറവ് ഡയക്ടർ ബാബുവേട്ടൻ , കോഴിക്കോട് മേയർ ഡോ: ബീനാ ഫിലിപ്പ് എല്ലാവരും കുട്ടിയുടെ വളർച്ചയ്ക്ക് താങ്ങും തണലുമായി ഒപ്പമുണ്ട്.അവാർഡ് സംബന്ധിച്ച് വ്യക്തിപരമായി എനിക്ക് ചില കാര്യങ്ങൾ പങ്കുവെക്കാനുണ്ട് ഒരു വ്യക്തിക്ക് പ്രായം ഏറെ ചെന്നതിനുശേഷമല്ല അവാർഡ് നൽകേണ്ടത്.
![]() |
ശോഭിന്ദ്രൻ |
വനംവകുപ്പിനോടുള്ള നന്ദി അറിയിക്കുന്നു.ഉദ്ഘാടന സമ്മേളനം സമാപിച്ച ശേഷം ഞങ്ങളെ ഉച്ചഭക്ഷണം കഴിക്കുന്നതിനു വേണ്ടി വേങ്ങേരിയിലെ ദേവികയുടെ വീട്ടിലേക്ക് ക്ഷണിച്ചു.എല്ലാവരും അവിടെയെത്തിവിഭവസമൃദ്ധമായ സദ്യയാണ് ഉരുക്കിയിരുന്നത്.ദേവികയുടെ പുതിയ വീടിൻ്റെപിറകിലായിവൃക്ഷത്തൈകളുടെ ശേഖരണം ഉണ്ട്. വരുന്നമഴക്കാലത്ത് നടുവാൻ പാകമായി തൈകൾ നിരവധി ഉണ്ട്.എൻ്റെഅഭിപ്രായത്തിൽമഴക്കാലം വരെ തൈകൾ നടന്നതിന്കാത്തിരിക്കേണ്ടതില്ല.പറ്റിയ സമയം ഈ വേനൽ ക്കാലമാണ്.ഇപ്പോൾ തൈ നട്ട് പരിചരിച്ചാൽ ആ മരതൈകൾക്ക്ഒരു നാശവും ഉണ്ടാവില്ല.പുതിയ വീടിൻ്റെപണി നടക്കുന്ന ഘട്ടത്തിൽ മതിൽ ഇടിഞ്ഞ് വീണ് കുറച്ച് തൈകൾക്ക് നാശം വന്നു.ദേവികയെ ദുഃഖത്തിൽ ആക്കിയ സംഭവം.എന്നാൽ അവൾ തളർന്നില്ല കൂടുതൽ കൂടകളിൽ മണ്ണ് നിറച്ച് നിരവധി മരത്തിൻ്റെവിത്തുകൾ ശേഖരിച്ച് കിളി ർപ്പിച്ചു.അവയാണ് ഇന്ന് വീടിൻ്റെ പിറകുവശത്തെനഴ്സറിയിൽ ഉള്ളത്.യാത്ര പറഞ്ഞിറങ്ങുമ്പോൾദേവികയുടെ അച്ഛൻ എൻ്റെ അരികിൽ വന്നു.സർ ഞങ്ങൾ പലപ്പോഴായി കേരള വനംവകുപ്പിന് ദേവിയെ അവാർഡിന് പരിഗണിക്കണം എന്ന് അപേക്ഷസമർപ്പിച്ചിരുന്നു.അവർ അപേക്ഷ പരിഗണിച്ചില്ല.കാരണം തിരക്കിയപ്പോൾ കുട്ടിക്ക് ഈ അവാർഡിനുള്ള വയസ്സായിട്ടില്ല എന്നാണ് വനപാലകർ പറഞ്ഞത്.എനിക്ക് ആകെ വിഷമമായി.കാത്തിരിക്കാമെന്ന് ഒരിക്കൽ കൂടി അവരോട് പറഞ്ഞശേഷം ഞാൻ പടിയിറങ്ങി.ഇന്ന് ആ കാത്തിരിപ്പിന് വിരാമം ആയിരിക്കുന്നു.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവർത്തകയെ തേടിസംസ്ഥാനത്തെ ഏറ്റവും വലിയ പരിസ്ഥിതി അവാർഡ് വനമിത്ര എത്തിയിരിക്കുന്നു.ലോകം അറിയുന്ന പരിസ്ഥിതി പ്രവർത്തകയായി വനമിത്ര ദേവികമാറട്ടെ എന്ന ആശംസകളോടെ എൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.