2025 ജനുവരി മാസം 22 ആം തീയതി ബുധനാഴ്ച ഞാൻ the Tree Healer എന്നസൈറ്റ് ഓപ്പൺ ചെയ്തിരിക്കുന്നു.
സുഗത ടീച്ചറിന്റെ നവതി ദിനം ആയിരുന്നു ജനുവരി 22 .വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി വാഴൂർ സർക്കാർ ഹൈസ്കൂളിൽ സുഗത ടീച്ചറിന്റെ അനുസ്മരണം സംഘടിപ്പിച്ചിരുന്നു.പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി AEOഓമന ബാബുരാജ് ആയിരുന്നു എത്തിയിരുന്നത്.പരിപാടിയുടെ ഉദ്ഘാടനത്തിന് ശേഷം എൻ്റെസൈറ്റ്ഓപ്പൺ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
AEOആവശ്യം അംഗീകരിച്ചു.തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ വടവൃക്ഷത്തിന്റെ തൈ പ്രധാന അധ്യാപിക മിനി ടീച്ചർ നട്ടു.
സൈറ്റ് പൊതുസമൂഹവുമായി പരിസ്ഥിതി വിഷയങ്ങളിൽ സംവദിക്കും.പരിസ്ഥിതിയുടെ രാഷ്ട്രീയമായിരിക്കും അതിൽ ഉണ്ടാവുക.അതിനൊരു ഇടമായി സൈറ്റ് മാറണം.അങ്ങനെ വേദി ഉണ്ടാവട്ടെ