2025 ജനുവരിയിലെ യാത്ര പ്രിയ സുഹൃത്ത് നാരായൺ ജി പറഞ്ഞ പ്രകാരം ആയിരുന്നു.ഞാൻ ട്രെയിനിൽ കണ്ണൂർ പയ്യന്നൂരിൽ എത്തി.അവിടെ അദ്ദേഹം ഉണ്ടായിരുന്നു.ഞങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം കർണാടകയുടെ അടുത്ത പ്രദേശമായചെറുപുഴയ്ക്കടുത്ത് സനൽ ചന്ദ്രൻ്റെവീട്ടിലെത്തി.സനൽ ചന്ദ്രൻ പാരമ്പര്യ വൈദ്യനാണ്.അദ്ദേഹത്തിൻ്റെആഞ്ജനേയവൈദ്യശാല അവിടെയാണ് പ്രവർത്തിക്കുന്നത്.വൈദ്യശാലയുടെ അടുത്തായി കഴിഞ്ഞ നാളിൽസനൽ ചന്ദ്രൻ മൂന്നര ഏക്കർ സ്ഥലം വാങ്ങി.ആ പ്രദേശം ഒരു വനം ആക്കി മാറ്റുന്നതിന് ശ്രമം നടത്തിവരുന്നു.എങ്ങനെ വനമാക്കി മാറ്റാം എന്നതിനെ സംബന്ധിച്ച് അഭിപ്രായം ആരായുന്നതിനാണ്എന്നെ നാരായൺ ജി അവിടെ എത്തിച്ചത്.ഞങ്ങൾ ചുറ്റുപാടും നടന്നു കണ്ടു.പയ്യന്നൂരിൽ നിന്നുള്ള യാത്രയിലാണ് പെരിങ്ങോം എന്ന സ്ഥലം കണ്ടത്.അവിടെ 275 ഏക്കർ സ്ഥലം കേന്ദ്രറിസർവ് പോലീസ് സേനയുടെ ക്യാമ്പ് പ്രവർത്തിക്കുന്നു.
യാത്രയിൽ ഈ സ്ഥലം ഇങ്ങനെ കാടായി തീരാനുള്ള കാരണത്തെ സംബന്ധിച്ച് കൂടെയുള്ളവരോട് തിരക്കി.അവർ പറഞ്ഞു നിലവിൽ ചെങ്കല്ലുകൾ മാത്രമുള്ള ഒരു മൊട്ടക്കുന്നായിരുന്നു ഈ പ്രദേശമെന്ന്.അവിടംകേന്ദ്ര പോലീസ് സേനയ്ക്ക് കൈമാറിയതോടു കൂടി നിറയെ വൃക്ഷങ്ങൾ അവർ നട്ടു പരിപാലിച്ചു.ഇന്ന് അപ്രദേശം ഒരു വനമാണ്.40 ഡിഗ്രി ചൂട് അനുഭവപ്പെടുമ്പോഴും ആ വഴി കടന്നു പോകുമ്പോൾ തണുപ്പാണ് ലഭിക്കുക.
കുന്നിന് നേരിയ പോറലുകൾസംഭവിച്ചു എങ്കിലുംഒരു വനം ആയതുപോലെ ഉണ്ട് ആ പ്രദേശം.പറയാൻ കാരണമുണ്ട് വർഷങ്ങൾക്കു മുമ്പ് ആണവ നിലയത്തിനായി കണ്ണൂരിൽ കണ്ടെത്തിയ സ്ഥലം പെരിങ്ങോം ആയിരുന്നു.സകല രാഷ്ട്രീയ കക്ഷികളും പരിസ്ഥിതി പ്രവർത്തകരും ആണവ നിലയ വിരുദ്ധ പ്രവർത്തകരും ഒന്നായി സമരം ചെയ്തതിന്റെ ഫലമായി ആ പ്രദേശം ആണവ ലോബികളുടെ കയ്യിൽ നിന്നും മോചിതയായി.
സനൽ ചന്ദ്രൻ്റെവീടും പരിസരവും നോക്കിക്കണ്ട്നിർദ്ദേശങ്ങൾ നൽകി ഒരുമിച്ച്ഉച്ചഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ മടക്കയാത്രയ്ക്ക് തയ്യാറായി.അപ്പോൾ ഞാൻ പറഞ്ഞു നമുക്ക്ചീമേനിവരെ പോകണംവരാൻ പോകുന്ന ദുരന്ത ഭൂമി ഒന്ന് നേരിൽ കാണണം 'അവർസമ്മതിച്ചു ഞങ്ങൾ കാറിൽ ചീമേനിയിലേക്ക് യാത്ര തിരിച്ചു.മാടായി പോലെ ജൈവ സമ്പത്തിന്റെ കലവറയാണ് ചീമേനി പ്രദേശവും 'നിർദിഷ്ട സ്ഥലത്ത് 12 ൽ പരംചെറു കാവുകളുണ്ട്.മാടായിലെ പഠനം പോലെ ചീമേനിയിൽ ഒരു പഠനം നടന്നിട്ടില്ല.നടന്നിരുന്നു എങ്കിൽ നിരവധി പുതു സസ്യങ്ങളും പുല്ലു വർഗ്ഗവുംസസ്യ ലോകത്തിന് കൈമാറാൻ കഴിഞ്ഞേനെ.
കാസർകോട് എനിക്കറിയാവുന്ന ഭൂമിയാണ് 'സപ്തഭാഷാ സംഗമഭൂമി കൂടിയാണ് ' 1964 മുതൽ നിരന്തരമായി തേയില കൊതുകുകളെ ഓടിക്കുന്നതിന് വേണ്ടി എൻഡോസൾഫാൻ എന്ന മാരക കീടനാശിനി ആ മണ്ണിൽ പ്രയോഗിച്ചത് മൂലം വർഷങ്ങൾ കഴിഞ്ഞിട്ടും ദുരിതമനുഭവിക്കുന്ന ഒരു ജനതയാണ് അവിടെ ഉള്ളത്.ഇന്ന് കശുമാവ് കൃഷി ഇല്ല.വിഷം തളിക്കൽനിയമംമൂലം നിർത്തലാക്കി.പക്ഷേ ദുരിതബാധിതരുടെ എണ്ണം ഏറി വരികയാണ്.
ആ ഭൂമിയിൽ തന്നെ ആണവനിലയം ഉണ്ടാക്കണമെന്ന് ആർക്കാണ് ഇത്ര വാശി ?ഊർജ്ജ പ്രതിസന്ധിക്ക് ഒരിക്കലും ഒരു പരിഹാരമായി ആണാവനിലയം ഒരു രാജ്യത്തും മാറിയിട്ടില്ല.
കൂടംകുളം ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങൾ കൂടംകുളത്തേക്ക് യാത്ര തിരിച്ചവരാണ്. കൂടംകുളത്തെ നിലയത്തിന്റെ പണി ആ ഘട്ടത്തിൽ നടന്നുവരികയായിരുന്നു.തിരുവനന്തപുരത്തു നിന്ന്20 -ൽപരം അംഗങ്ങൾ ഉൾക്കൊള്ളുന്നഒരു സംഘമാണ് കൂടംകുളം യാത്രതിരിച്ചത്.അവിടെ സമരനായകൻ എസ്. പി ഉദയകുമാർ ഉണ്ടായിരുന്നു.
കൂടംകുളത്തിന് അടുത്ത്പള്ളിയിലായിരുന്നു ഞങ്ങളുടെഭക്ഷണവും വിശ്രമവും.തദ്ദേശവാസികൾക്ക് ആണവനിയം വരുന്നതു കൊണ്ടുള്ള ഭവിഷത്തുകളെ സംബന്ധിച്ച് നല്ല അറിവുണ്ടായിരുന്നു.അവർ ഞങ്ങൾക്ക് ക്ലാസ് നൽകി.എല്ലാവരും മത്സ്യത്തൊഴിലാളികൾ ആയിരുന്നു.എന്നാൽ ആണാവനിലയം അതിന്റെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു.നിരവധി പേർ മരണപ്പെട്ടു. ആ അവസരത്തിലാണ് അന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നഡോക്ടർ എ.പി.ജെ അബ്ദുൾ കലാംസ്ഥലം സന്ദർശിച്ച്.ഈ ആണവ നിലയം മൂലം യാതൊരു കുഴപ്പവും ഉണ്ടാവില്ല എന്ന് ഉറപ്പുനൽകി.
ഞങ്ങൾ ആ ഭൂമി കണ്ട ശേഷം അവിടെ നിന്നും കേരളത്തിലേക്ക് മടക്കയാത്ര ആരംഭിച്ചു.ഏതാനും കിലോമീറ്റർ ദൂരം കാറ്റാടിപ്പാടങ്ങൾ മാത്രമായിരുന്നു.പെട്ടെന്ന് ഞങ്ങളുടെ വണ്ടി ഒരു സംഘം പോലീസുകാർ വളഞ്ഞു.ഞങ്ങളെ അറസ്റ്റ് ചെയ്തു.ഞങ്ങൾ പ്രതിഷേധിച്ചു.കേരളത്തിൽ വലിയ വാർത്തയായി.അന്ന് വൈകുന്നേരം തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ അറസ്റ്റിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം നടന്നു.സംസ്ഥാന മുഖ്യമന്ത്രി ജയലളിതയുമായി സംസാരിച്ചു.
അപ്പോഴാണ് അറിയാൻ കഴിഞ്ഞത്അവരുടെ പ്രത്യേകം നിർദ്ദേശപ്രകാരമാണ്ഞങ്ങളെ കരുതൽ തടങ്കലിൽ വച്ചത്.മറ്റേ തുസമരങ്ങൾ നടത്തുന്നതുപോലെഉള്ള റിസ്കിനെ കാട്ടിലും വലുതാണ് ആണവ നിലയങ്ങൾക്കെതിരെയുള്ള സമരം.എസ് .പി.ഉദയകുമാറിന്റെ പേരിൽ ആഅവസരത്തിൽ 200ൽ പരം കേസുകൾ ആയിരുന്നു ഉണ്ടായിരുന്നത്.വിവിധ പോലീസ്റ്റേഷൻ പരിധിയിൽ.രാജ്യത്തെഅവശ്യ കാര്യങ്ങളുടെപട്ടികയിലാണ്ആണവ നിലയങ്ങളുടെ സ്ഥാനം.
അതുകൊണ്ട് നിരവധി വകുപ്പുകൾ (രാജ്യദ്രോഹം)വരെ ഉൾപ്പെടുത്താം.കേരളത്തിൽ നിന്നുള്ള സമ്മർദ്ദത്തിന്റെ ഫലമായും .ജയലളിതയുടെ വിശ്വസ്തർ എഴുതിയ റിപ്പോർട്ട് അടിസ്ഥാനത്തിലുംരാത്രി വൈകി ഞങ്ങളെ വിട്ടയച്ചു.
ആണവ നിലയത്തിനുള്ളിൽ നിയന്ത്രിതമായ രീതിയിൽ ആറ്റത്തെ വിഘടിക്കുമ്പോൾ കിട്ടുന്ന താപോർജ്ജമാണ് വൈദ്യുതി ആക്കി മാറ്റുന്നത്.ഭാവിയിലെ ദു:സ്വപ്ന പദ്ധതികളാണ് ആണവ നിലയങ്ങൾ.ലോകത്ത് മുൻഗണ രാജ്യങ്ങൾ 220 ആണവ നിലയങ്ങൾ അടച്ചുപൂട്ടി.പുതിയവ പ്രവർത്തിപ്പിക്കുന്നില്ല.ഈ അവസരത്തിലാണ് ആ രാജ്യങ്ങളിൽ നിന്നും എപ്പോൾ വേണമെങ്കിലും അണുപ്രസരണം ഉണ്ടാകാവുന്ന ഉപകരണങ്ങൾ കൊണ്ടുവന്ന്മൂന്നാം ലോക രാഷ്ട്രങ്ങളുടെ മേൽ അവ കെട്ടിവയ്ക്കുന്നത്.വൻ മൂലധന നിക്ഷേപം നടത്തുന്ന പദ്ധതികൾ എല്ലാം വികസനം എന്ന പേരിട്ട bവിളിക്കണം എന്നശാഠ്യം ആർക്കുമരുത്.
അത് വികസനത്തിന്റെ പട്ടികയിൽ പെടില്ല.മൂലധന താൽപര്യങ്ങൾ സംരക്ഷിക്കൽ മാത്രമായി മാറും. ചീമേനിയിൽ ആണവ നിലയം വന്നാൽ കയ്യൂർസമരഭൂമിഅവിടെ ഉണ്ടാവില്ല.എല്ലാം അടുത്ത പഞ്ചായത്തുകളാണ്.ഒരു ജനതയെ ഭരണകൂടം ജീവിക്കാൻ അനുവദിക്കുമെന്ന പ്രതീക്ഷയോടെആണവ നിലയം കേരളത്തിന് ആവശ്യമില്ല എന്ന ഓർമ്മപ്പെടുത്തലോടെ കുറിപ്പ് അവസാനിപ്പിക്കുന്നു.