the tree healer: സുകുമാരൻ സാറിൻ്റെ പ്ലാവ്

 


2024 നവംബർ മാസം എട്ടാം തീയതി വെള്ളിയാഴ്ച തിരുവനന്തപുരം വർക്കല അയിരൂർ എം.ജി.എം. മോഡൽസ്കൂളിലെ പ്ലാവിനെ ചികിത്സ നൽകി.



            ഡോക്ടർ പി .കെ സുകുമാരൻ സെക്രട്ടറി ആയിട്ടുള്ള സ്കൂളാണത്.സുകുമാരൻ സാർ കേരളത്തിലെ അറിയപ്പെടുന്ന പുസ്തക പ്രസാധകരിൽ ഒരാളാണ്.14 ജില്ലകളിലും ഓഫീസും പുസ്തക സ്റ്റാളും സ്വന്തമായുള്ള വ്യക്തിയാണ്.ഞാൻ ഒരു സിബിഎസ്ഇ സ്കൂളിൽ വൃക്ഷ പരിപാലനത്തിനായി ആദ്യമായാണ് എത്തുന്നത്.സ്കൂളിൻ്റെ പ്രിൻസിപ്പൽ സുകുമാരൻ സാറിൻ്റെ മകൾ ഡോക്ടർ എസ്.പൂജയാണ്.സ്കൂളിലെ ഇക്കോ നേച്ചർ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു ചികിത്സ നടത്തിയത്.പ്ലാവിന് ആയുസ്സ് 50 വർഷത്തിനു മുകളിലാണ്.പി.ടി.എ പ്രസിഡൻ്റെ

ഹരിദേവ്' ഡോ: സജിത്ത് വിജയരാഘവൻ. എന്നിവർ മേൽനോട്ടം വഹിച്ചു.    

        


           പരിപാടി കോഡിനേറ്റ് ചെയ്തത് സിനി ടീച്ചർ ആയിരുന്നു.അന്നേദിവസം ന്യൂനമർദ്ദം അനുഭവപ്പെട്ടിരുന്നു.ഒളിഞ്ഞും തെളിഞ്ഞും മഴ പെയ്തിറങ്ങി.സുകുമാരൻ സാർ വർഷങ്ങൾക്കു മുമ്പ് ആ സ്ഥലം സ്കൂളിനായി വാങ്ങുമ്പോൾ ഈ പ്ലാവും അതിൽ ഉണ്ടായിരുന്നു.എന്നാൽ അദ്ദേഹം പ്ലാവ് വെട്ടി മാറ്റി സ്കൂൾ പണിയാൻ തീരുമാനമെടുത്തില്ല.ഇന്ന് സ്കൂളിൽ 2000-ൽ പരംകുട്ടികൾ പഠിക്കുന്നു.ഇക്കഴിഞ്ഞ ജൂണിൽവിദ്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനു വേണ്ടി സുകുമാരൻ സാർ സ്റ്റാഫ് അംഗങ്ങളെ ചുമതലപ്പെടുത്തി.



സ്കൂൾ ബസ് വന്ന് മുറ്റത്തെ തിരിഞ്ഞു പോകുന്നതിന്പ്ലാവിന്റെ ശിഖരങ്ങൾതടസ്സമാണെന്ന് കണ്ട് സ്റ്റാഫിൽ ചിലർ അത് വെട്ടിമാറ്റാൻ നിർദ്ദേശം നൽകി.അതിൻപ്രകാരം അതിൻ്റെ ഏതാനും ശിഖരങ്ങൾജോലിക്കാർ വെട്ടി മാറ്റി.സുകുമാരൻ സാർ ഇക്കാര്യം പറഞ്ഞു.അദ്ദേഹത്തിന് ദേഷ്യം വന്നു.അദ്ദേഹം അതിന് നേതൃത്വം നൽകിയ വ്യക്തിയെ സ്കൂളിൽ നിന്നും പിരിച്ചുവിട്ടു.ആകെ ദുഃഖിതനായി അദ്ദേഹം.ഈ അവസരത്തിലാണ് വൃക്ഷ ചികിത്സയ്ക്ക് ആയിട്ട് ചെമ്പഴന്തി ഗുരുകുലത്തിൽ ഞാൻ എത്തുന്നത്.വിവരമറിഞ്ഞ് ഗുരുകുലത്തിൽ വിളിച്ച്സുകുമാരൻ സാർ എൻ്റെനമ്പർ തരപ്പെടുത്തി.സ്കൂളിലേക്ക് ക്ഷണിച്ചു.വൃക്ഷവൈദ്യവുമായി ബന്ധപ്പെട്ട ക്ലാസ് സ്കൂളിൽ നടന്നു.തുടർന്ന് മരത്തിന് ചികിത്സ നൽകേണ്ട ദിവസം തീരുമാനിച്ചു.മരുന്നു കൂട്ടുകാരുടെ ലിസ്റ്റ് കൈമാറി.2024 നവംബർ മാസംഎട്ടിന് ചികിത്സ നടത്താമെന്ന് തീരുമാനത്തിലായി.

      ആ പ്രദേശത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.വർഷങ്ങളായി കാക്കവിള (കാട്ടുപുറം)എന്ന പേരിലാണ് ആ പ്രദേശം അറിയപ്പെടുന്നത്.രാജഭരണകാലം മുതൽ ആ പ്രദേശത്തിന് കാക്കവിള എന്ന പേരുണ്ട്.നിരവധി കാക്കകൾ വൈകുന്നേരങ്ങളിൽ അന്തിയുറങ്ങുന്നതിനും കൂടുകൂട്ടുന്നതിനും തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളാണ് ഈ പ്രദേശം.



പ്ലാവിന് മരുന്ന് ചെയ്യുന്നതിന് വേണ്ടി ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ഒരു ടീം സജ്ജം ആയിരുന്നു.അവർ അതിനെ തനത് പ്രോജക്ട് ആക്കി മാറ്റി.മരുന്നു കുഴക്കുന്നതിനും മറ്റുമായി സഹായികളെയും ഏർപ്പാടാക്കിയിരുന്നു.ആ മരത്തിന് ചുറ്റുക കിട്ടിയിരുന്നു.ചുറ്റിനുള്ളിൽ നിറച്ച് മണ്ണ് ഉണ്ടായിരുന്നു. "ആലായാൽ തറ വേണം. "എന്നാൽ ഗാനമുണ്ട് ശാസ്ത്രലോകം പറയുന്നത് മരങ്ങൾക്ക് ചുറ്റു കെട്ടുന്നത് മരങ്ങളെ നശിപ്പിക്കും എന്നാണ്.ഭൂമിയിലെ മണ്ണുമായി സമ്പർക്കത്തിൽ അല്ലാത്ത ചുറ്റിനകത്ത് മണ്ണ് പെട്ടെന്ന് ഫംഗസ് ബാധ പിടിപെടുന്നതിന് കാരണമായിത്തീരുന്നു.ഇത് മരത്തെ ദുർബലമാക്കും.ചുറ്റു പൊളിച്ചു മാറ്റണമെന്ന് നിർദ്ദേശം ഞാൻ ആദ്യം തന്നെ നൽകിയിരുന്നു.ചുറ്റുപൊളിക്കുമ്പോൾ അത് ഇരിപ്പിടം ആക്കി മാറ്റാൻ സാധിക്കും.അങ്ങനെ ഓരോ കസേരകൾ ആയി പൊളിച്ചു മാറ്റിയ ചിറ്റ രൂപപ്പെട്ടു.അതിന് ചുവട്ടിൽ തണലിൽ എത്രനേരം വേണമെങ്കിലും എല്ലാവർക്കും വിശ്രമിക്കാം. 

        ഞാനിന്നും ഓർക്കുന്നുനല്ല മഴ ഇടപെട്ട് ചെയ്തിരുന്നു.അതിനാൽ ഇത്രയും പണം മുടക്കി മരുന്നു വാങ്ങി ചെയ്തിട്ട് മഴയത്ത് ഒലിച്ചു പോയാലോ എന്നആശങ്ക നിലനിന്നിരുന്നു.എന്നാൽ മരുന്ന് കൂട്ട് മരത്തിൽ തേച്ചുപിടിപ്പിക്കുമ്പോൾ കേവലം ഒരു മണിക്കൂർ കഴിഞ്ഞാൽആ മരുന്നു കൂട്ടുകൾ തടിയുമായി ചേരും.പിന്നെ വർഷങ്ങളോളംമഴയിലും തണുപ്പിലും മഞ്ഞിലും പെട്ട്കുറേശ്ശെ ഒലിച്ചിറങ്ങും.അങ്ങനെ ഒലിച്ചിറങ്ങുന്ന മരുന്ന് മരത്തിൻറെ വേരുകൾ വലിച്ചെടുത്ത് ലോകം മാറ്റി സുഖപ്പെടുത്തും.ചികിത്സ കഴിഞ്ഞ് ഫലപ്രദമായോ എന്ന് അറിയുന്നതിന് വേണ്ടി ആറുമാസക്കാലം കാത്തിരിക്കണം.

       '    സ്കൂളിലെ സിനി ടീച്ചറിന്റെ ഒരു ഫോണും പ്ലാവിന്റെ ചിത്രങ്ങളും എനിക്ക് വന്നു.പ്ലാവിൽ ചക്ക കള് .നാട്ടുപ്രയോഗമാണ്.കോട്ടയത്ത് തിരി ഇട്ടു എന്നും പൊടിച്ചക്കഉണ്ടായി എന്നും പറയും.കേവലം മരുന്ന് ചെയ്തു മൂന്നുമാസം കഴിഞ്ഞപ്പോൾ തന്നെ ഫലം കണ്ടു തുടങ്ങി.എല്ലാ ശിഖരങ്ങളിലും നിറയെ ചക്ക കളയാണ്.ഏവരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണത്.സുകുമാരൻ സാറിന് സന്തോഷമായി.എനിക്കും സഹകരിച്ച എല്ലാവർക്കും നന്ദി....നിറയെ ഹരിത സ്നേഹത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.