എൻ്റെ സ്കൂളിലെ അധ്യാപികയാണ് സംഗീത ടീച്ചർ.ടീച്ചറിന്റെ മകൻ്റെ പേരാണ് മാധവ് '2023ല്‍ ജനുവരിയിൽ കോട്ടങ്ങാൽ ദേവീക്ഷേത്രത്തിൽപടയണിയുണ്ടായിരുന്നു.മാധവ്പടയണി ചിട്ടകൾ പഠിച്ചു.അരങ്ങേറ്റം കുറിക്കുന്ന അവസരമായിരുന്നു അത്.മധ്യതിരുവിതാംകൂറിലാണ്പടയണി പ്രത്യേകിച്ചും അരങ്ങേറുന്നത്.
പ്രശസ്ത കവിയും കലാകാരനും ആയിരുന്നകടമ്മനിട്ട ആണ് പടയണി ചൊൽക്കാഴ്ചയെഗ്രാമം വിട്ട് ദേശങ്ങളിലേക്ക് പകർന്നത്.ഏറെ മെയ് വഴക്കം വേണ്ടുന്ന ഒരുകലാരൂപമാണ് പടയണി.അതുകൊണ്ട് നാളുകൾ നിലനിൽക്കുന്ന ഗുരുകുല വിദ്യാഭ്യാസ രീതി ഈ കലയ്ക്കും ആവശ്യമാണ്.അങ്ങനെ അരങ്ങേറ്റം കുറിക്കുന്ന ദിനംകുട്ടികളുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാവരുടെയും ഒരു ഒത്തുചേരൽ കൂടിയാണ് അരങ്ങേറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്.
ക്ഷണം സ്വീകരിച്ച് ഞാൻആ പരിപാടിയിൽ പങ്കെടുത്തു. മടങ്ങിപോരുന്നനേരത്ത്മാ ധവിന് ഗിഫ്റ്റ് എ ട്രീ നൽകി.അച്ഛനും അമ്മയും കൂടി അത് ചുമന്ന് വീട്ടിലെത്തിച്ച്നട്ടു. ഈ വർഷത്തെകോട്ടങ്ങാൽ പടയണി 2025 ജനുവരിയിൽ അവസാനിച്ചു.
മാധവ് 4 - ലാം ക്ലാസിൽ പഠിക്കുന്നു. പ്ലാവിൽ ചക്കഉണ്ടായി. അതു വലുതായി. മാധവിൻ്റെ അച്ഛനും അധ്യാപനാണ്. എന്താണ് ട്രീ ഗാർഡ് (മര സംരക്ഷണ കവചം) മാറ്റാത്തത് എന്ന് ഞാൻ അദ്ദേഹം ത്തോട് ചോദിച്ചു. സർ,നടുന്ന സമയത്ത് പശുതൊഴുത്തിനോട് ചേർന്ന സ്ഥലത്താണ് പ്ലാവ് നട്ടത്.
ഇവർ തൊഴുത്തിലേയ്ക്ക് കയറുന്നസമയത്ത് പ്ലാവിൻ്റെ വളർച്ച പരിശോധിക്കാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് പ്ലാവിൻ്റെ രക്ഷയ്ക്ക് എപ്പോഴും അത് വേണം.
മരം നടാൻ ഉദ്ദേശിക്കുന്ന സ്ഥലം തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ ആവശ്യമാണ്. ചക്കപഴുക്കുന്നതും കാത്ത് മാധവ് ഇരിപ്പായി. തൊഴുത്തിലെ കൂട്ടുകാർക്കും കുറച്ചു കൊടുക്കണം.😀