പലപ്പോഴായി പാലക്കാട്ടിന് പോകാറുണ്ട്.മിക്ക സമയങ്ങളിലും പാർട്ടി ഓഫീസിലാണ് കിടപ്പ്.രാവിലെ ഉണർന്ന വിക്ടോറിയ കോളേജിന് മുൻവശത്ത് കൂടിഒരു ചെറിയ നടത്തം.അടുത്ത ചായക്കടയിൽ നിന്നും ഒരു കട്ടൻ ചായ'പാലക്കാട് മലമ്പുഴ റോഡിൻ്റെ പണിഏതാനും വർഷങ്ങൾക്കു മുമ്പാണ് പൂർത്തീകരിച്ചത്.
റോഡിന് ഇരുവശങ്ങളിലും ഉണ്ടായിരുന്നകുറ്റൻ മരങ്ങൾ ഇന്ന് അവിടെ ഇല്ല.വികസന ആവശ്യങ്ങൾക്കായി അവയെല്ലാം വെട്ടിമാറ്റപ്പെട്ടു.തുടർന്ന് പാതയുടെ ഇരുവശങ്ങളിലും നട്ട വൃക്ഷ തൈകൾവളർന്ന മരങ്ങളായി മാറിയിട്ടുണ്ട്.ഈ മരങ്ങൾക്ക് ചുവട്ടിൽ നിരവധി ബെഞ്ചുകൾ പണികഴിപ്പിച്ചിട്ടുണ്ട്.കാൽനട യാത്രക്കാരും 'ഇത് രാവിലെ നടത്തവും കസർത്തും കഴിഞ്ഞ് ആളുകൾക്ക് ഇരിക്കാൻ ഒരു ഇരിപ്പിടം ആയി ഈ ബെഞ്ചുകൾ മാറിയിട്ടുണ്ട്.
മരങ്ങൾക്ക് ചുറ്റു കെട്ടുന്നത് അപകടം ഉണ്ടാക്കും എന്ന് കാണിച്ച് കൊൽക്കത്ത ഹൈക്കോടതി ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട്. നമ്മുടെ നാടൻ പാട്ടിൽ ചിലപ്പോൾ എല്ലാം കേൾക്കാറുണ്ട്. ആലായാൽ തറ വേണം..... എന്ന്.പണ്ട് മരങ്ങൾക്ക് ചുറ്റും ചുറ്റു കെട്ടുന്ന രീതി നിലവിൽ ഉണ്ടായിരുന്നു.അതിനായി അവർ ഉപയോഗിച്ച് കൊണ്ടിരുന്നത് കാട്ടുകല്ലുകൾ ആയിരുന്നു.ഈ കാട്ടുകല്ലുകൾ കൊണ്ട് ചുറ്റു കെട്ടുന്നത് മൂലം അവയ്ക്കിടയിലൂടെ പേരുകൾക്കു ഇറങ്ങുന്നതിനും വളരുന്നതിനും സാധിക്കുമായിരുന്നു.ഇപ്പോഴത്തെ ചുറ്റുകെട്ടൽ ആ രീതിയിൽ അല്ല.ചുറ്റുകെട്ടിയശേഷം ചുറ്റിന്റെ ഇരുവശവും വൃത്തിയായി തേച്ച് നിറം കൊടുത്ത് നിലനിർത്താറുണ്ട്.മരത്തിന് ഏറെ ദോഷം ചെയ്യും ഇങ്ങനെ ചുറ്റ് ഇടുന്നത് മൂലം ഇവിടെ പേരുകൾക്ക് വെളിയിൽ എത്താൻ സാധിക്കുന്നില്ല.ചുറ്റിനകത്ത് മണ്ണിന് ഭൂമിയിലെ മണ്ണുമായി ബന്ധമില്ല.ഇക്കാരണങ്ങളാൽ തന്നെ ചുറ്റുകെട്ടിയ സ്ഥലത്തിനകത്തെ മണ്ണ് ഏതാനും വർഷങ്ങൾ കഴിയുമ്പോൾ മരിച്ച മണ്ണായി മാറുന്നു.ഇത് മരത്തിൻ്റെജീവനെ തന്നെ നേരിട്ട് ബാധിക്കുന്നു.
ഇങ്ങനെ ശാസ്ത്രലോകം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൊൽക്കത്ത ഹൈക്കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.ആ വിധി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്.ചുറ്റു കെട്ടണം എന്ന ആഗ്രഹമുള്ളവർക്ക് മരത്തിൻ്റെചുവട്ടിൽ ഇരിപ്പിടം വേണമെന്ന് ആഗ്രഹമുള്ളവർക്ക്,പാലക്കാട് മാതൃക സ്വീകരിക്കാവുന്നതാണ്.അങ്ങനെ സ്വീകരിച്ചിരുന്നു എങ്കിൽ.......പ്രത്യാശയോടെ കുറിപ്പ് അവസാനിപ്പിക്കുന്നു.