കോട്ടയം ജില്ലക്കാരി'കറുകച്ചാൽ ഉപജില്ലയിലെ S.A. L.P സ്കൂൾ ഉള്ളായത്തിലെകുട്ടി. വാഴൂർ ഗ്രാമ പഞ്ചായത്തിലാണ് സ്കൂൾ'' സ്കൂളിനടുത്ത് കടയനിക്കാട്ടാണ് കുട്ടിയുടെ താമസം.
എൻ്റെ യു.പി. സ്കൂളും, SALPS സും ഒരേ കോമ്പൗണ്ടിലാണ് ഉള്ളത്. ഞങ്ങൾ പ്രധാന പരിപാടികൾ സംയുക്തമായിട്ടാണ് ചെയ്യുന്നത്.
ഇപ്രാവശ്യം സ്കൂൾ വാർഷികത്തോടനുബന്ധിച്ച് ഒരു പത്രം ഇറക്കുന്നതിന് തീരുമാനിച്ചു. മൾട്ടി കളർ ആകണം പത്രം. കുട്ടികളുടെ രചന അതിൽ വേണം. അധ്യാപികമാരുടെ രചനകൾ വേണം. നടത്തിയ പരിപാടികൾ വേണം. എല്ലാം കൂട്ടായി തീരുമാനിച്ചു കഴിഞ്ഞപ്പോൾ പത്രത്തിൻ്റെ എഡിറ്ററായി എന്നെ നിശ്ചയിച്ചു.
കേവലം 7 ദിവസങ്ങൾ മാത്രമാണ് മുന്നിലുള്ളത്. പത്രത്തിൻ്റെ പേര് പാഠശാല @ ഉള്ളായം എന്ന് തീരുമാനിച്ചു. ചെറുതും വലുതുമായി 23 രചനകൾ അതിൽ ഉൾപ്പെടുത്തി.
ഞാൻ എഡിറ്റോറിയൽ ഒക്കെ എഴുതി. എന്നാൽ അതിൽ നിള എന്ന മിടുക്കി കുട്ടിയുടെ സംയുക്ത ഡയറി വായിച്ചു. ഏറെ ഇഷ്ടമായി. 5 മുതൽ 7 വരെ ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകൻ എന്ന നിലയ്ക്ക് സചിത്ര പാഠപുസ്തകത്തെ സംബന്ധിച്ച് വലിയ അറിവില്ലായിരുന്നു. ഒന്നാം ക്ലാസിലാണ് അതുള്ളത്. ഞാൻ നിളയെ കാണുവാൻ ഒന്നാം ക്ലാസിൽ ചെന്നു ജോമോൾ ജോൺസൺ ആണ് ക്ലാസ് ടീച്ചർ. ഇത് കുട്ടി തന്നെ എഴുതിയതാണോ? അക്ഷര തെറ്റില്ല. ടീച്ചർ സഹായിച്ചോ? ഇത്തരം കാര്യങ്ങൾ ചോദിച്ചറിയാണ് ഞാൻ ക്ലാസിൽ എത്തിയത്. ടീച്ചർ നിളയുമായി ക്ലാസിനു വെളിയിൽ വന്നു. അവൾ ഡയറി എഴുതുന്ന ബുക്ക് അവളുടെ ബാഗിൽ നിന്നും ടീച്ചർ എടുത്തു കൊണ്ടുവന്നു. പെൻസിൽ ഉപയോഗിച്ചാണ് എഴുത്ത്' ഇന്നേ ദിവസം വരെ ഈ കൊച്ചു മിടുക്കി 225 ദിവസങ്ങളിലെ കാര്യങ്ങൾ അവളുടെ ഭാഷ ശൈലിയിൽ എഴുതിയിട്ടുണ്ട്.
അത്തരം ഒരു കുറിപ്പാണ് നീളമോൾ എഴുതി പത്രത്തിൽ പ്രസിദ്ധീകരിക്കുന്നതിനായി എന്നെ ഏൽപ്പിച്ചത്. സ്കൂളിൽ സൗജന്യ കിളിപ്പാത്ര വിതരണം ഉണ്ടായിരുന്നു. ആ ദിവസത്തെ ഡയറികുറിപ്പാണ് കുഞ്ഞുകുട്ടി എഴുതി തന്നത്. അതിൽ നിരീക്ഷണമുണ്ട്. സത്യം ഉണ്ട്. ഭാഷാ പ്രയോഗമുണ്ട്. പ്രത്യാശയുണ്ട്. എല്ലാം തികഞ്ഞ ഒരു ഡയറിക്കുറിപ്പ്. ഞാൻ ഒരുപേജ് നീട്ടി എഡിറ്റോറിയൽ എഴുതിയതിലും മികച്ചതായി സ്വയം വിലയിരുത്തുന്നു.
ഡോ: ടി.പി. കലാധരൻ. ഞങ്ങളുടെ ഒക്കെ കലാധരൻ മാഷ്.. ടി.പി.കെ.കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരന്തരം പറഞ്ഞു പോരുന്ന ഒന്നായിരുന്നു സംയുക്ത ഡയറിയും, സചിത്ര പാഠപുസ്തകവും. അതിൻ്റെ ഗുണത മന:സിലാക്കാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടിവന്നു. തെറ്റില്ലാതെ മലയളം ഒന്നാം ക്ലാസിൽ എഴുതുന്നു. നിരീക്ഷണത്വര വർദ്ധിക്കുന്നു. ഭാഷാശൈലി കൈവരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് തൃശൂരിൽ ഒരു സ്കൂളിൽ തുടങ്ങിയ തനത് പ്രവർത്തനം ഇന്ന് പാഠഭാഗമായി മാറിക്കഴിഞ്ഞു. ഞാൻ നിളയുടെ എഴുത്ത് തുടർ വായനയ്ക്കായി സമർപ്പിക്കുന്നു. ഇങ്ങനെ ഒരു കുട്ടിയെ കണ്ടെത്തിയ ജോമോൾ ടീച്ചറിനേയും അഭിനന്ദിക്കുന്നു.
ടീച്ചറിൻ്റെ കവിതാ സമാഹാരം ഉടൻ പുറത്തിറങ്ങും. ഏറെ നന്ദി ഞങ്ങളുടെ വിദ്യാഭ്യാസ വകുപ്പിനോണ് പരിഷ്ക്കരിച്ച പുസ്തകങ്ങൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.